Demise of Fr. Jose Irimpan

ബഹുമാനപ്പെട്ട ഫാ. ജോസ് ഇരിമ്പൻ അച്ചൻ ഇന്ന് (28-11-2019 വ്യാഴാഴ്ച ) രാത്രി 10.45 ന് അമൃത ആശുപത്രിയിൽ വെച്ച് കർത്താവിൽ നിദ്ര പ്രാപിച്ച വിവരം വ്യസനസമേതം അറിയിക്കുന്നു.

ബഹു: അച്ചന്റെ ഭൗതികദേഹം നാളെ (29-11-2019 വെള്ളിയാഴ്ച ) വൈകീട്ട് 3.30 ന് ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രി കോമ്പൗണ്ടിലുള്ള സെന്റ് ജോസഫ്‌സ് ഭവനിലെ പ്രാർത്ഥനകൾക്ക് ശേഷം അച്ചൻ സേവനം ചെയ്ത് കൊണ്ടിരുന്ന കല്ലേറ്റുംകരയിലെ PASTORAL ANIMATION CENTRE FOR STUDIES (PACS) ലേക്ക് കൊണ്ട് പോകുന്നതാണ്. വൈകീട്ട് 4.30 മുതൽ  5.00 മണി വരെ PACS ലെ  പൊതുദർശനത്തിനു ശേഷം  ബഹു. അച്ചന്റെ ഭൗതികദേഹം പൂവത്തുശ്ശേരിയിൽ അച്ചന്റെ ഭവനത്തിലേക്ക് കൊണ്ടുവരുന്നതാണ്.

പ്രാർത്ഥനകൾക്ക് ശേഷം മൃതസംസ്കാര ചടങ്ങുകളുടെ ആദ്യഭാഗം 30-11-2019 (ശനിയാഴ്ച) രാവിലെ 11 മണിക്ക് അച്ചന്റെ ഭവനത്തിൽ നിന്ന് ആരംഭിക്കുന്നതാണ്. ശേഷം പൂവത്തുശ്ശേരി സെന്റ് ജോസഫ്‌സ് ഇടവക പള്ളിയിലേക്ക് കൊണ്ട് പോകുകയും ഉച്ചക്ക് 2.30 വരെ പള്ളിയിൽ വെച്ച് പ്രാർത്ഥനകൾ നടത്തപ്പെടുന്നതാണ്.

മൃതസംസ്കാര ചടങ്ങുകളുടെ രണ്ടാം ഭാഗം ശനിയാഴ്ച ഉച്ച കഴിഞ്ഞ് 2.30 ന് പള്ളിയിൽ വെച്ച് ദിവ്യബലിയോട് കൂടെ ആരംഭിക്കുന്നതാണ്.

മൃതസംസ്കാര ചടങ്ങുകളിൽ പങ്കെടുത്ത് അച്ചന്റെ ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കണമേ.

1 thought on “Demise of Fr. Jose Irimpan

  1. അച്ഛന്റെ അകാല നിര്യാണം ഇരുമ്പൻ കുടുംബത്തിന് ഒട്ടാകെ വലിയ തീരാനഷ്ടമാണ്. അച്ഛൻ നാടിനും സഭയ്ക്കും ചെയ്തിട്ടുള്ള എല്ലാ എല്ലാ കാര്യങ്ങളും എന്നും നിലനിൽക്കും. എല്ലാ കുടുംബാംഗങ്ങൾക്കും അനുശോചനം അറിയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *