കുടുംബചരിത്രം

ഇന്നലകളിലെ വ്യക്തികൾക്കും സംഭവങ്ങൾക്കും ഇന്ന് ജീവൻ നൽകുക എന്ന ധർമമാണ് ചരിത്രഗ്രന്ഥങ്ങൾക്ക് നിർവഹിക്കാനുള്ളത്. പൂവത്തുശ്ശേരിയുടെ മണ്ണിൽ ഉറങ്ങി കിടക്കുന്ന ഇരിമ്പൻ തറവാടിന് നൂറ്റാണ്ടിനും അപ്പുറമുള്ള ചരിത്രമുണ്ട്. കാലത്തിന്റയെ യവനിക നീക്കി അതിനെ അനാവരണം ചെയ്യുക എന്നത് വരും തലമുറയോട് ഇന്നത്തെ തലമുറ ചെയ്യണ്ട ഒരു ധർമമാണ്. ഈ ധർമ നിർവഹണമാണ് ഇവിടെ നടത്തപ്പെടുന്നത്.

Scroll free icon
Scroll free icon

Scroll free iconഎറണാകുളം ജില്ലയിലെ ആലുവ താലൂക് പാറക്കടവ് വില്ലേജിൽ പൂവത്തുശ്ശേരിയിലും പരിസര പ്രേദേശങ്ങളിലും പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന കാലഘട്ടങ്ങളിൽ ഇരിമ്പൻ കുടുംബക്കാർ താമസമുറപ്പിച്ചു.

കേരള സഭാ ചരിത്രത്തിൽ വളരെ പ്രാധാന്യം വഹിക്കുന്ന, സുറിയാനിക്കാർ വളരെകാലം മുൻപ് തന്നെ ആലങ്ങാട്ട് കുടിയേറി പാർത്തിരുന്നതായി രേഖകൾ കാണിക്കുന്നു. ഫലഭൂയിഷ്ടത കൊണ്ടും, സമ്പത്സമൃദ്ധി കൊണ്ടും ആലങ്ങാട് അനുഗ്രഹീതമായിരുന്നു. ഇവിടെ നിന്നും പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന കാലങ്ങളിൽ മൂഴിക്കുളം പള്ളി ഇടവകയിൽപെട്ട പൂവത്തുശേരിയിലാണ് ഇരിമ്പൻ കുടുംബക്കാർ ആദ്യമായി ആലങ്ങാട്ടു നിന്ന് കുടിയേറി പാർത്തത്.

പൂർവികന്മാരെ പറ്റി വസ്തുനിഷ്ഠമായ വിവരങ്ങൾ നല്കാൻ കഴിയുന്നവർ നിലവിലുള്ള തലമുറയിൽ വിരളമാണ്. വിവരങ്ങൾ തേടി പുറകോട്ടു പോവുമ്പോൾ പലപ്പോഴും വഴി അടഞ്ഞു പോകുന്നതായിട്ടാണ് അനുഭവപ്പെട്ടത്. കിട്ടിയ വിവരങ്ങൾ വരും തലമുറയ്ക്ക് കൈമാറുവാൻ കഴിയുന്ന ഒരു സംവിധാനം ഉണ്ടാക്കാൻ സാധിച്ചിരുന്നില്ല. അതുകൊണ്ടു ഈ ജിജ്ഞാസ തലമുറയായി കൈമാറുകയാണ് പതിവ്. നമ്മുടെ പഴയ തലമുറകളെ പറ്റി അറിയുന്നതിന് ഇളം തലമുറക്ക് വലിയ ആകാംഷയുണ്ട്.പൂർവികരുടെ തൊഴിൽ, വിദ്യാഭ്യാസ നിലവാരം, അവരുടെ സംഭവനകളെന്നിവ മനസിലാക്കുന്നത് യുവതലമുറയുടെ അവകാശമായിട്ടാണ് ഞാൻ കണക്കാക്കുന്നത്.

വൈദിക ശ്രേഷ്ഠന്മാരെയും, വൈദീകരെയും സന്യാസിനികളെയും നൽകിയിട്ടുള്ള കുടുംബമാണ് ഇരിമ്പൻ കുടുംബം. വിദ്യാഭ്യാസ നിലവാരമുള്ളവരെ മാത്രമേ മുൻകാലങ്ങളിൽ ദൈവസേവനത്തിനു വിളിക്കുമായിരുന്നുള്ളു. ഇന്ന് ബിരുദദാരികളും, പോസ്റ്റ് ഗ്രാജ്വേറ്റുകളും, പി.എച് ഡി ക്കാരും,ഡോക്ടർമാരും, എൻജിനീയർമാരും ഇരിമ്പൻ കുടുംബത്തിലൂടെ രാജ്യസേവനം നിർവഹിക്കുന്നുണ്ട്. നെൽകൃഷി ആയിരുന്നു ആദ്യകാലങ്ങളിൽ കുടുംബത്തിന്റെ വരുമാന മാർഗം. അതിനുശേഷം കച്ചവടം, വ്യവസായം, പ്ലാന്റേഷൻ തുടങ്ങിയ രംഗങ്ങളിൽ പ്രവർത്തിച്ചു തുടങ്ങി.

ഈ കുടുംബത്ത്തിലെ അനേകം അഭ്യസ്തവിദ്യർ ഇന്ത്യയുടെ പ്രധാന പട്ടണങ്ങളിലും, യൂറോപ്പിലും, അമേരിക്കയിലും, കാനഡയിലും, പടിഞ്ഞാറൻ ഏഷ്യയിലും ജോലി നോക്കുന്നു. ചിലരെല്ലാം അതാതു രാജ്യങ്ങളിൽ സ്ഥിരതാമസമാക്കിയിട്ടുണ്ട്.

പൂവത്തുശ്ശേരിയുടെ ബഹുമുഖ വളർച്ചക്ക് ഇരിമ്പൻ കുടുംബക്കാർ  അത്യധ്വാനം ചെയ്തിട്ടുണ്ടെന്നുളത് ഈ അവസരത്തിൽ രേഖപ്പെടുത്തുകയും, അതിന്റെ ഫലങ്ങൾ അനുഭവിക്കുന്ന ഈ തലമുറ പൂർവികരായ നമ്മുടെ കാരണവന്മാരുടെ കൂറും നന്ദിയും ഉള്ളവരായിരിയ്ക്കണമെന്നു ആഗ്രഹിക്കുന്നു. ഈ നാടിൻറെ വളർച്ചക്കൊപ്പം ഉയരുകയും, ആ വളർച്ചക്ക് നേതൃത്വം കൊടുക്കുകയും, സാമൂഹിക/ സാംസ്കാരിക/ രാഷ്‌ടീയ/ ആദ്യാത്മീക/ കാർഷിക/ വ്യാപാര/ വ്യവസായിക/ ശാസ്ത്ര/ കല/ കായിക രംഗങ്ങളിലെല്ലാം അനേകം പ്രഗത്ഭരെ സംഭാവന ചെയുവാൻ ഇരിമ്പൻ കുടുംബത്തിനു സാധിച്ചിട്ടുണ്ട്.

ഈ സൈറ്റിൽ കൊടുത്തിട്ടുള്ള “ഫാമിലി ട്രീ” പരിശോദിച്ചാൽ എല്ലാ ശാഖകളും ഒരു കേന്ദ്രബിന്ദുവിൽ തന്നെ ചെന്നെത്തും. അതായത് ഐപ്പിന്റെ സന്തതി പരമ്പര. ഏകദേശം 240 വർഷങ്ങൾക്കപ്പുറം ആലങ്ങാട്ടുനിന്നു വന്ന ഒരു ഇരിമ്പൻ കാരണവരുടെ സന്തതി പരമ്പരയാണ്. ഇന്ന് പല കാരണങ്ങളാൽ നമ്മളിൽ പലർക്കും ഉയർച്ചയും, താഴ്ചയും കാണുന്നുണ്ടെങ്കിലും ഈ ഉയർച്ച സ്ഥിരമായിട്ടുള്ളതല്ലെന്നും ഈ താഴ്ച നിത്യദുരിതമായിട്ടു കണക്കാക്കേണ്ടതില്ലെന്നു നമ്മുടെ കുറച്ചു കാലത്തേ അനുഭവം വ്യക്തമാക്കുന്നു. ഈ സാഹോദര്യം നിലനിർത്തി പോവാൻ ദൈവം സഹായിക്കട്ടെ.